സൗദി ആരോഗ്യരംഗത്ത് ഡോക്ടര്‍മാര്‍ക്ക് അവസരം

single-img
10 May 2013

സൗദി അറേബ്യയില്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലായി വിവിധ ആശുപത്രികളില്‍ കണ്‍സള്‍ട്ടന്റ്/സ്‌പെഷലിസ്റ്റ് /റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് അവസരം. ഇതിനായുള്ള തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ ജൂണ്‍ ഒന്നു മുതല്‍ ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, മുംബൈ,കൊച്ചി,ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നടക്കും. ഇഎന്‍ടി, എമര്‍ജന്‍സി മെഡിസിന്‍, ഇന്റേണല്‍ മെഡിസിന്‍, ഫാമിലി മെഡിസിന്‍, ജനറല്‍ സര്‍ജറി, ന്യൂറോളജി, എന്‍ഡോസ്‌കോപ്പി സര്‍ജറി, പീഡിയാട്രിക്‌സ്, ഓര്‍ത്തോപീഡിക്‌സ്, ഐസിയു, കാര്‍ഡിയോളജി, ഡെര്‍മന്റോളജി, ഒഫ്താല്‍മോളജി, റേഡിയോളജി, നെഫ്രോളജി, ഗൈനക്കോളജി, ക്വാളിറ്റി കണ്‍ട്രോള്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ബ്ലഡ് ബാങ്ക്, നിയോനാറ്റോളജി, റീഹാബലിറ്റേഷന്‍, എന്‍ഡോക്രൈനോളജി, ചെസ്റ്റ് മെഡിസിന്‍, വാസ്‌കുലാര്‍ സര്‍ജറി, അനസ്‌തേഷ്യ, പ്ലാസ്റ്റിക് സര്‍ജറി, ഓങ്കോളജി, പാത്തോളജി, യൂറോളജി, കാര്‍ഡിയാക് സര്‍ജറി, സിവിടി, ക്ലിനിക്കല്‍ പാത്തോളജി, മൈക്രോബയോളജി, ഹീമറ്റോളജി, ട്രോപ്പിക്കല്‍ മെഡിസിന്‍, ഗ്യാസ്‌ട്രോളജി എന്നീ വിഭാഗങ്ങളിലേയ്ക്കാണ് ഡോക്ടര്‍മാരെ ആവശ്യം.

യോഗ്യതി : എംബിബിഎസ്/വിദേശ ഫെല്ലോഷിപ്പ്/പിഎച്ച്ഡി/ ഡിഎം/ എംസിഎച്ച് /എംഡി/ എംഎസ് /ഡിഎന്‍ബി/ ഡിപ്ലോമ.
സ്‌പെഷ്യലൈസേഷനു ശേഷം രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. 52 വയസാണ് കൂടിയ പ്രായ പരിധി. റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് 45 വയസാണ് പ്രായ പരിധി.
തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഡോക്ടര്‍മാര്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ ബയോഡേറ്റ അയക്കുകയോ 0471-2576314/19, 8547339121,9061182555 എന്നീ നമ്പറഉകളില്‍ വിളിക്കുകയോ ചെയ്യേണ്ടതാണ്.