പിബി യോഗത്തിന്റെ അജണ്ടയില്‍ ടി.പി. വധം അന്വേഷണ റിപ്പോര്‍ട്ട് ഇല്ല : കാരാട്ട്

single-img
10 May 2013

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പോളിറ്റ് ബ്യൂറോ യോഗത്തിന്റെ അജണ്ടയില്‍ ഇല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അന്വേഷണ റിപ്പോര്‍ട്ട് പിബി ചര്‍ച്ച ചെയ്യുമെന്ന് സീതാറാം യെച്ചൂരി വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇത് തിരുത്തിക്കൊണ്ടാണ് കാരാട്ട് ഇക്കാര്യം വ്യക്തമാക്കിയത്. വി.എസ്. അച്യുതാനന്ദനെതിരെ അച്ചടക്കനടപടി എടുക്കണമെന്ന സംസ്ഥാന കമ്മിറ്റിയുടെ ആവശ്യം കേന്ദ്ര കമ്മിറ്റിയ്ക്ക് വിടണമോ എന്ന കാര്യത്തിലും പോളിറ്റ് ബ്യൂറോ തീരുമാനമെടുക്കുമെന്ന് കാരാട്ട് അറിയിച്ചു. വി.എസിനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തു നിന്നും മാറ്റണമെന്നാണ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.