മുല്ലപ്പള്ളിയുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് തിരുവഞ്ചൂര്‍

single-img
7 May 2013

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രനുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചാല്‍ പുനരന്വേഷണം നടത്താവുന്നതാണ്. പുതിയ തെളിവുകള്‍ ലഭിക്കാതിരുന്നത് കൊണ്ടാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തോട് അനുകൂലിക്കാതിരുന്നത്. ടി.പിയുടെ ഭാര്യ കെ.കെ. രമയോട് സര്‍ക്കാരിന് സഹതാപമുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കേസിന്റെ വിചാരണയ്ക്കിടെ സാക്ഷിയായ പോലീസ് ട്രെയ്‌നി കൂറുമാറിയതിനെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നും മന്ത്രി അറിയിച്ചു.