പാമോലിന്‍ കേസ് : പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി

single-img
7 May 2013

പാമോലിന്‍ കേസില്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തൃശ്ശൂര്‍ വിജിലന്‍സ് കോടതി തള്ളി. കേസിലെ രണ്ടാം പ്രതിയും മുന്‍ ഭക്ഷ്യ മന്ത്രിയുമായ ടി.എച്ച്. മുസ്തഫ, സപ്ലൈകോ മുന്‍ എംഡിയും കേസില്‍ അഞ്ചാം പ്രതിയുമായ ജിജി തോംസണ്‍, മുന്‍ ചീഫ് സെക്രട്ടറി പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യു, സിവില്‍ സപ്ലൈസ് സെക്രട്ടറിയായിരുന്ന പി.ജെ.തോമസ്, പാമോലിന്‍ ഇറക്കുമതി ചെയ്ത കമ്പനിയായ പവര്‍ ആന്റ് എനര്‍ജിയുടെ പ്രതിനിധി എസ്.സദാശിവന്‍ എന്നവരുടെ വിടുതല്‍ ഹര്‍ജികളാണ് കോടതി തള്ളിയത്. കേസില്‍ തങ്ങള്‍ കുറ്റക്കാരല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഹര്‍ജി കോടതി തള്ളിയതോടെ ഇവര്‍ പ്രതികളായി തുടരും.

1991 ലാണ് കേസിന് ആസ്പദമായ അഴിമതി നടന്നത്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 15000 മെട്രിക് ടണ്‍ പാമോലിന്‍ ആണ് സിംഗപ്പൂരില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ഈ ഇടപാടില്‍ 2.32 കോടി രൂപ സംസ്ഥാന ഖജനാവിനു നഷ്ടം വരുത്തി എന്നാണ് കേസ്.