ലോകസ്‌നേഹത്തിനായി ചിമ്പുവിനൊപ്പം അകോണ്‍

single-img
7 May 2013

സ്‌നേഹത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശവുമായി ഒരുങ്ങുന്ന തമിഴ് യുവ നടന്‍ ചിമ്പുവിന്റെ ലൗ ആന്‍ഥം മ്യൂസിക് വീഡിയോയില്‍ ഇന്റര്‍നാഷണല്‍ റാപ് ഗായകന്‍ അകോണ്‍ ഭാഗാകുന്നു. ലൗ ആന്‍ഥം വീഡിയോയില്‍ അകോണ്‍ പാടുന്നതിനൊപ്പം അഭിനയിക്കുകയും വരികളെഴുതുകയും ചെയ്യുന്നുണ്ട്.

വീഡിയോയുടെ ഷൂട്ടിങ്ങും പാട്ടിന്റെ റെക്കോര്‍ഡിങ്ങും ചെന്നൈയില്‍ നടന്നു. ദക്ഷിണേന്ത്യന്‍ വേഷമായ മുണ്ടും ഷര്‍ട്ടുമണിഞ്ഞാണ് അകോണ്‍ ചിമ്പുവിനൊപ്പം വീഡിയോ ചിത്രീകരിച്ചത്. ചിമ്പുവിന്റെ ലൗ ആന്‍ഥം വീഡിയോയുടെ അവസാന പതിപ്പിലാണ് അകോണ്‍ എത്തുന്നത്. 96 ലോകഭാഷകളില്‍ നിന്നുള്ള വാക്കുകള്‍ കോര്‍ത്താണ് ലൗ ആന്‍ഥം ഒരുങ്ങുന്നത്.