പുര്‍തി ഗ്രൂപ്പ് ഏഴുകോടിയുടെ നികുതി വെട്ടിപ്പ് നടത്തി

single-img
6 May 2013

ബിജെപി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ പുര്‍തി ഗ്രൂപ്പ് ഏഴു കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തി. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പുര്‍തി പവര്‍ ആന്റ് ഷുഗര്‍ കമ്പനിയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഇടപാടിലാണ് ക്രമക്കേട് നടന്നത്. കമ്പനിയ്‌ക്കെതിരെ നികുതി വെട്ടിപ്പിന്റെ ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പുര്‍തി ഗ്രൂപ്പിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുകയും തട്ടിപ്പ് കണ്ടെത്തുകയും ചെയ്തത്. എന്നാല്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കമ്പനിയ്ക്ക ലഭിച്ചിട്ടില്ലെന്ന് കമ്പനി വക്താവ് അറിയിച്ചു. നിതിന്‍ ഗഡ്കരിയ്ക്ക പുര്‍തി ഗ്രൂപ്പുമായി ബന്ധമില്ലെന്നും അദേഹം അവകാശപ്പെട്ടു. പുര്‍തി ഗ്രൂപ്പില്‍ നടക്കുന്ന അഴിമതിയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളാണ് ബിജെപി അധ്യക്ഷ സ്ഥാനം നിതിന്‍ ഗഡ്കരിയ്ക്ക് നഷ്ടപ്പെടാന്‍ കാരണമായത്.