24 കാതമകലെ ഫഹദിന്റെ കാമുകിയായി സ്വാതി

single-img
6 May 2013

വിജയജോഡികള്‍ക്ക് മലയാളത്തില്‍ എക്കാലവും പ്രിയമേറെയാണ്. ഒരു സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ നായകനും നായികയുമായി അഭിനയിച്ച താരങ്ങളെ വീണ്ടും ഒന്നിപ്പിക്കുന്നതിലൂടെ അടുത്തൊരു ഹിറ്റ് തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. നോര്‍ത്ത് 24 കാതം എന്ന തന്റെ ആദ്യ സിനിമ ഒരുക്കുന്ന അനിന്‍ രാധാകൃഷ്ണന്‍ മേനോനും ഇതേ റൂട്ടില്‍ തന്നെയാണ്. എന്തൊക്കെ സംഭവിച്ചാലും അക്കാര്യത്തില്‍ മാറ്റമില്ല എന്ന് സംവിധായകന്‍ തീരുമാനിച്ചുറപ്പിച്ചതു പോലെയാണ് കാര്യങ്ങള്‍. ചിത്രത്തിന്റെ നായകനായി യുവ താരം ഫഹദ് ഫാസിലിനെ നിശ്ചയിച്ചതിനു പിന്നാലെ വാര്‍ത്തയെത്തി, നായികയായെത്തുന്നത് ഫഹദിനൊപ്പം അന്നയും റസൂലും എന്ന ഹിറ്റ് ചിത്രന്റെ ഭാഗമായ ആന്‍ഡ്രിയ ജറമിയ ആയിരിക്കും. യഥാര്‍ഥ ജീവിതത്തില്‍ ഫഹദിന്റെ മനസിലുടക്കിയ പെണ്‍കൊടി ആന്‍ഡ്രിയ ആണെന്നതും കൂടിയായപ്പോള്‍ ആദ്യം തന്നെ സിനിമ ചര്‍ച്ചകളില്‍ സജീവമായി. എന്നാല്‍ ഡേറ്റ് പ്രശ്‌നത്തില്‍ തട്ടി ആന്‍ഡ്രിയ പിന്മാറിയപ്പോള്‍ ഫഹദിന്റെ കാമുകി ആരാകും എന്നായി ചോദ്യം. എന്തായാലും ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് അധികം തലപുകയ്‌ക്കേണ്ടി വന്നില്ല. ആമേന്‍ എന്ന ചിത്രത്തില്‍ സോളമന്റെ ശോശന്നയായെത്തി മനം കവര്‍ന്ന സ്വാതിയെയാണ് നോര്‍ത്ത് 24 കാതത്തിലേയ്ക്ക് കണ്ടെത്തിയിരിക്കുന്നത്. അടുത്ത കാലത്ത് മലയാളത്തിലുണ്ടായ മികച്ച ചിത്രങ്ങളിലൊന്നായ ആമേനില്‍ ഫഹദ്-സ്വാതി ജോഡി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ ചിത്രത്തില്‍ ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. ഫഹദ്, സ്വാതി എന്നിവരെ കൂടാതെ നെടുമുടി വേണുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന.