ബംഗ്ലാദേശില്‍ സംഘര്‍ഷം , 15 മരണം

single-img
6 May 2013

ബംഗ്ലാദേശില്‍ മതനിന്ദാ വിരുദ്ധ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ യാഥാസ്ഥിതിക സംഘടനാ പ്രവര്‍ത്തകര്‍പോലീസുമായി ഏറ്റുമുട്ടി. ഹെഫാജത് -ഇ-ഇസ്ലാം എന്ന സംഘടനയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്. ഏറ്റുമുട്ടലില്‍ പതിനഞ്ചു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. അറുപതോളം പേര്‍ക്ക്് ഗുരുതരമായി പരുക്കേറ്റു. രാജ്യ തലസ്ഥാനമായ ധാക്കയിലാണ് പ്രക്ഷോഭം നടന്നത്. ദേശീയ പാതകള്‍ ഉപരോധിക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു.കൊണ്ട് രണ്ടു ലക്ഷത്തോളം പേരാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. ഇസ്ലാമിനെ അപമാനിക്കുന്നവര്‍ക്കും നിരീശ്വരവാദികള്‍ക്കും വധശിക്ഷ നല്‍കുക, സ്ത്രീകളെയും പുരുഷന്മാരെയും അടുത്തിടപഴകുന്നതില്‍ നിന്ന് തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രക്ഷോഭകാരികള്‍ തലസ്ഥാന നഗരത്തെ പിടിച്ചുകുലുക്കിയത്. സ്ഥിതി നിയന്ത്രണാധീനമായതോടെ പോലീസ് കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റിനും പ്രയോഗിച്ചു.