പോള്‍ മുത്തൂറ്റ് വധക്കേസ് പുനര്‍ വിചാരണ

single-img
4 May 2013

കോളിളക്കം സൃഷ്ടിച്ച പോള്‍ മുത്തൂറ്റ് വധക്കേസില്‍ പുനര്‍ വിചാരണ നടത്താന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം സിബിഐ കോടതിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.മെയ് 13 മുതല്‍ കേസിലെ ഒന്‍പതു സാക്ഷികളെയും വീണ്ടും വിചാരണ ചെയ്യും. ഇവരില്‍ ആറു പേര്‍ മാപ്പു സാക്ഷികളാണ്. കേസിന്റെ കുറ്റപത്രത്തില്‍ ഭേദഗതി വരുത്തിയതിനാലാണ് പുനര്‍വിചാരണ നടത്തുന്നത്. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്ന കോടതിയുടെ വിലയിരുത്തലിനെത്തുടര്‍ന്നാണ് ഭേദഗതി വരുത്തിയത്. തുടര്‍ന്ന് പുനര്‍ിചാരണ ആവശ്യമാണെന്ന് കാട്ടി പ്രതിഭാഗം കോടതി സമീപിക്കുകയായിരുന്നു. 2009 ഓഗസ്റ്റ് 21 ന് അര്‍ദ്ധരാത്രിയില്‍ ആലപ്പുഴ -ചങ്ങനാശ്ശേരി റോഡില്‍ പൊങ്ങയില്‍ എന്ന സ്ഥലത്താണ് പോള്‍ എം.ജോര്‍ജ് കൊല്ലപ്പെട്ടത്.