ആറന്മുള വിമാനത്താവളം ; പാര്‍ലമെന്ററി കമ്മിറ്റിയുടെ പരാമര്‍ശം വസ്തുതകള്‍ക്ക് പരിഗണിക്കാതെയെന്ന് കെജിഎസ്

single-img
4 May 2013

ആറന്മുള വിമാനത്താവളം നിര്‍മ്മാണത്തിന് അനുമതി നല്‍കിയതിനെതിരെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ നല്‍കിയത് വസ്തുതകള്‍ കണക്കിലെടുക്കാതെയാണെന്ന് കെജിഎസ് ആറന്മുള ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ടി. നന്ദകുമാര്‍. രണ്ടു വിമാനത്താവളങ്ങള്‍ 150 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളി വരാന്‍ പാടില്ലെന്ന നിയമം ലംഘിച്ചാണ് ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയിരിക്കുന്നതെന്നും പദ്ധതി ഉപേക്ഷിക്കണമെന്നും സീതാറാം യെച്ചൂരിയുടെ അധ്യക്ഷതയിലുള്ള ഗതാഗത, ടൂറിസം, സാംസ്‌കാരിക കാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ആറന്മുള, കണ്ണൂര്‍ വിമാനത്താവളങ്ങളെ 150 കിലോമീറ്റര്‍ ദൂരപരിധി നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് പി.ടി.നന്ദകുമാര്‍ വ്യക്തമാക്കി.