അംബാനിക്ക് സെഡ് കാറ്റഗറി സുരക്ഷ: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

single-img
3 May 2013

റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിക്ക് സെഡ് കാറ്റഗറി സുരക്ഷ നല്‍കിയതിന് കേന്ദ്ര സര്‍ക്കാരിനു സുപ്രീംകോടതിയുടെ വിമര്‍ശനം. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ രാജ്യത്ത് അഞ്ച്, ആറ് വയസുകാരികള്‍ ലൈംഗിക പീഡനത്തിന് ഇരയാവുകയില്ലായിരുന്നെന്നും കോടതി നിരീക്ഷിച്ചു. മുകേഷ് അംബാനിയെ പോലെ സമ്പന്നരായവര്‍ക്കു സ്വന്തം നിലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയും. അത്തരത്തിലുള്ളവര്‍ക്ക് എന്തിനാണു രാജ്യസുരക്ഷയ്ക്കുള്ളവരെ വിട്ടുകൊടുത്തതെന്നും ജസ്റ്റീസുമാരായ ജി.എസ്. സിംഗ്‌വി, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.