പോപ്പ് എമരിറ്റസ് വത്തിക്കാനില്‍ തിരിച്ചെത്തി

single-img
3 May 2013

file-vatican-pope-emeritus-healthവത്തിക്കാനില്‍ തിരിച്ചെത്തിയ പോപ്പ് എമരിറ്റസ് ബനഡിക്ട് പതിനാറാമനെ ഫ്രാന്‍സിസ് മാര്‍പാപ്പ ഹാര്‍ദമായി സ്വാഗതം ചെയ്തു. ഔപചാരികത ഒഴിവാക്കി വത്തിക്കാനിലെ മാത്തര്‍ എക്ലേസിയേ ആശ്രമത്തിന്റെ പടിവാതില്‍ക്കല്‍ മുന്‍ഗാമിയെ സ്വീകരിക്കാന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ കാത്തുനിന്നു. ഫെബ്രുവരി 28ന് സ്ഥാനത്യാഗം ചെയ്ത ബനഡിക്ട് പതിനാറാമന്‍ റോമിനു തെക്കുള്ള വേനല്‍ക്കാല വസതിയായ കാസ്റ്റല്‍ ഗണേ്ടാള്‍ഫോയിലാണ് ഇത്രനാളും താമസിച്ചിരുന്നത്. ഇന്നലെ ഇറ്റാലിയന്‍ സര്‍ക്കാരിന്റെ പ്രത്യേക ഹെലികോപ്റ്ററില്‍ അദ്ദേഹം വത്തിക്കാനിലെത്തി. വത്തിക്കാനിലെ ഹെലിപോര്‍ട്ടില്‍ കാര്‍ഡിനല്‍ താര്‍സിസോ ബര്‍ട്ടോണ്‍, കാര്‍ഡിനല്‍ ആഞ്ചലോ സൊഡാനോ, കാര്‍ഡിനല്‍ ബര്‍ട്ടല്ലോ തുടങ്ങിയവരും വത്തിക്കാന്‍ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് ബനഡിക്ട് പതിനാറാമനെ സ്വീകരിച്ച് മാത്തര്‍ എക്ലേസിയാ ആശ്രമത്തിലേക്ക് ആനയിച്ചു. 4600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ നവീകരിച്ച ആശ്രമത്തിലായിരിക്കും ഇനി ബനഡിക്ട് പതിനാറാമന്റെ വാസം.