മുഷാറഫിന്റെ കുരുക്ക് മുറുകുന്നു

single-img
3 May 2013

Pervez-Musharraf_2ബലൂചിസ്ഥാന്‍ നേതാവ് അക്ബര്‍ ബുഗ്തിയെ സൈനികാക്രമണത്തില്‍ കൊലപ്പെടുത്തിയ കേസിലും മുന്‍ പട്ടാള ഭരണാധിപന്‍ പര്‍വേസ് മുഷാറഫിനെ അറസ്റ്റു ചെയ്തു. ബേനസീര്‍ വധക്കേസ്, ജഡ്ജിമാരെ വീട്ടുതടങ്കലിലാക്കിയ കേസ് എന്നിവയില്‍ അറസ്റ്റിലായ മുഷാറഫിനെ സ്വന്തം ഫാം ഹൗസില്‍ തടങ്കലിലാക്കിയിരിക്കുകയാണ്. വിവിധ തീവ്രവാദി സംഘടനകളുടെ ഭീഷണി ഭയന്നാണ് മുഷാറഫിനെ സുരക്ഷാ സൗകര്യങ്ങളുള്ള ഫാം ഹൗസ് ജയിലായി പ്രഖ്യാപിച്ച് അവിടെ തടവിലാക്കിയത്. മൂന്നാമത്തെ കേസില്‍ക്കൂടി അറസ്റ്റു രേഖപ്പെടുത്തിയതോടെ മുഷാറഫിന്റെ മേല്‍ നിയമക്കുരുക്ക് മുറുകി. ബുഗ്തിക്കേസ് അന്വേഷണത്തിന്റെ പരിധിയില്‍ മുഷാറഫിനെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബലൂചിസ്ഥാന്‍ പോലീസാണ് റാവല്‍പ്പിണ്ടിയിലെ ഭീകരവിരുദ്ധകോടതിയെ സമീപിച്ചത്. ജഡ്ജിയില്‍നിന്ന് അനുകൂല ഉത്തരവു കിട്ടിയ ഉടന്‍ അഞ്ചംഗ പോലീസ് സംഘം ഫാംഹൗസില്‍ എത്തുകയും മുഷാറഫിനെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.