പി.സി ചാക്കോയെ മാറ്റില്ല: സ്പീക്കര്‍

single-img
3 May 2013

meira-kumar-2009-6-3-6-20-272ജി സ്‌പെക്ട്രം അഴിമതി അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)യുടെ അധ്യക്ഷ സ്ഥാനത്തുനിന്നു പി.സി. ചാക്കോയെ മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ മീരാകുമാര്‍ തള്ളി. നിലവിലുള്ള നിയമത്തില്‍ ചെയര്‍മാനെ മാറ്റാന്‍ വകുപ്പില്ലെന്നു ചൂണ്ടിക്കാട്ടിയാണു സ്പീക്കര്‍ ജെപിസിയിലെ പ്രതിപക്ഷ അംഗങ്ങളുടെ ആവ ശ്യം തള്ളിയത്. എന്നാല്‍, ചെയര്‍മാന്‍ സ്വമേധയാ സ്ഥാനം രാജിവയ്ക്കുകയാണെങ്കില്‍ അതില്‍ സ്പീക്കര്‍ എന്ന നിലയില്‍ തനിക്ക് ഒന്നും ചെയ്യാനില്ലെന്നും മീരാകുമാര്‍ അയച്ച കത്തില്‍ പറയുന്നു. ബിജെപി അംഗങ്ങളായ യശ്വന്ത് സിന്‍ഹ, ജസ്വന്ത് സിംഗ്, രവിശങ്കര്‍ പ്രസാദ് എന്നിവരെ സമിതിയില്‍നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യവും സ്പീക്കര്‍ തള്ളിയിട്ടുണ്ട്.