കര്‍ണാടകയില്‍ പ്രചാരണം ഇന്നവസാനിക്കും

single-img
3 May 2013

karnataka-map evarthaരാജ്യം കാത്തിരിക്കുന്ന കര്‍ണാടക നിയമസഭാതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഞായറാഴ്ചയാണു വോട്ടെടുപ്പ്. എട്ടിനു വോട്ടെണ്ണലും നടക്കും. കടുത്ത ചൂട് കണക്കിലെടുത്തു വോട്ടെടുപ്പ് ഒരു മണിക്കൂര്‍ കൂട്ടിയിട്ടുണ്ട്. ഇതുപ്രകാരം രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരേയായിരിക്കും വോട്ടെടുപ്പ്. 224 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നതെങ്കിലും ബിജെപിസ്ഥാനാര്‍ഥിയുടെ മരണത്തേത്തുടര്‍ന്നു പെരിയാപട്ടണം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഈമാസം 28ലേക്കു മാറ്റിയിട്ടുണ്ട്. സംസ്ഥാനത്താകെ 4,36,36,966 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 35,58,862 വോട്ടര്‍മാര്‍ പുതുമുഖങ്ങളാണ്. 52,034 പോളിംഗ് ബൂത്തുകളാണു ക്രമീകരിച്ചിട്ടുള്ളത്. ഇതില്‍ 10,103 ബൂത്തുകള്‍ അതീവ പ്രശ്‌നബാധിതമായും 14,209 ബൂത്തുകള്‍ പ്രശ്‌നബാധിതമായും കണെ്ടത്തി. സുരക്ഷയ്ക്കായി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പോലീസിനു പുറമെ 50,000 കേന്ദ്രസേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.