ജമ്മു കാഷ്മീര്‍ ജയിലില്‍ പാക് തടവുകാരനു മര്‍ദനം

single-img
3 May 2013

jammu-Kot-bhalwal-jail-295x200ജമ്മു കാഷ്മീര്‍ കോട്ട് ഭാല്‍വാല്‍ ജയിലിലാണ് സംഭവം. പാക്കിസ്ഥാനി തടവുകാരനായ റാണാ സനവുള്ള ഹഖിനാണ് മര്‍ദനമേറ്റത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇയാളെ ജമ്മു കാഷ്മീര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ കോമയിലാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. പാക്കിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശിയായ സനാവുള്ള 15 വര്‍ഷമായി ജമ്മുവിലെ ജയിലിലായിരുന്നു. ഒരു മുന്‍ ഇന്ത്യന്‍ സൈനികനാണ് ഇയാളെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. 70 പാക് തടവുകാരടക്കം 600 പേരാണ് കോട്ട് ഭാല്‍വാല്‍ ജയിലിലുള്ളത്. നിരവധി തീവ്രവാദികളും ഈ ജയിലിലുണ്ട്. ഇന്ത്യക്കാരനായ സരബ്ജിത് സിംഗ് പാക്കിസ്ഥാന്‍ ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ് ഇവരെ ആക്രമണത്തിനു പ്രേരിപ്പിച്ചതെന്നാണ് നിഗമനം.