ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം എട്ടിന്

single-img
3 May 2013

HSCഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഈ മാസം എട്ടിനു പ്രഖ്യാപിക്കും. എട്ടിന് ഉച്ചയ്ക്ക് 12.30ന് പിആര്‍ഡി ചേംബറില്‍ നടക്കുന്ന യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ് ഫല പ്രഖ്യാപനം നടത്തും. കഴിഞ്ഞ വര്‍ഷം മേയ് 15നാണു പ്രഖ്യാപനം നടത്തിയത്. ഇക്കുറി ഒരാഴ്ച മുമ്പേ പ്രഖ്യാപനം നടത്താന്‍ സാധിക്കുമെന്നു ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു. ഈ വര്‍ഷം 3,86,100 വിദ്യാര്‍ഥികളാണു ഫലം കാത്തിരിക്കുന്നത്.