അമേരിക്കയില്‍ അഞ്ചുവയസുകാരന്‍ രണ്ടുവയസുകാരി സഹോദരിയെ വെടിവച്ചു കൊലപ്പെടുത്തി

single-img
2 May 2013

map_of_usaഅമേരിക്കയില്‍ അഞ്ചു വയസുകാരന്‍ രണ്ടുവയസുള്ള സഹോദരിയെ വെടിവച്ചു കൊലപ്പെടുത്തി. തെക്കന്‍ കെന്റുക്കിയിലെ കുംബര്‍ലാന്‍ഡ് പ്രവിശ്യയിലായിരുന്നു സംഭവം. തോക്കുമായി കളിക്കുന്നതിനിടെ ക്രിസ്റ്റ്യാന്‍ തന്റെ സഹോദരി കരോളിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കാണ് ക്രിസ്റ്റ്യാന്‍ കളിക്കാന്‍ ഉപയോഗിച്ചത്. ഇത് കുട്ടിക്കു സമ്മാനമായി ലഭിച്ചതാണ്. സംഭവത്തെ അപകടമരണമായി കണക്കാക്കുമെന്ന് കുംബര്‍ലാന്‍ഡ് പ്രവിശ്യാ അധികാരി ഗാരി വൈറ്റ് പറഞ്ഞു.