സിറിയയില്‍ റഷ്യന്‍ യാത്രാവിമാനം മിസൈല്‍ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടു

single-img
2 May 2013

syriaസിറിയയ്ക്കു മുകളിലൂടെ പറന്ന റഷ്യന്‍ യാത്രാവിമാനം മിസൈല്‍ ആക്രമണത്തില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. 159 യാത്രക്കാരുമായി ഈജിപ്തില്‍നിന്നു റഷ്യയിലെ കസാനിലേക്കു തിരിച്ച വിമാനത്തിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. രണ്ടു ഉപരിതല മിസൈലുകള്‍ വിമാനത്തിനു നേര്‍ക്ക് വന്നു. പൈലറ്റ് വിമാനത്തിന്റെ ഗതി മാറ്റിയതു നിമിത്തം മിസൈലുകളില്‍നിന്നു രക്ഷപ്പെട്ടെന്നു മോസ്‌കോയിലെ ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ിമാനം കസാന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. റഷ്യന്‍ വിമാനങ്ങള്‍ സിറിയയ്ക്കു മുകളിലൂടെ പറക്കുന്നത് താത്്കാലികമായി നിരോധിച്ചെന്നും റഷ്യന്‍ അധികൃതര്‍ പറഞ്ഞു.