സരബ്ജിത്തിന്റെ മരണം: സത്യം പുറത്തുകൊണ്ടുവരണമെന്ന് മോഡി

single-img
2 May 2013

Narendra Modiപാക് ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടസരബ്ജിത്ത് സിംഗിന്റെ മരണത്തിനു പിന്നിലെ സത്യം പുറത്തുകൊണ്ടുവരണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. സരബ്ജിത്തിന്റെ വിഷയത്തില്‍ ഇന്ത്യന്‍, പാക് സര്‍ക്കാരുകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും മോഡി ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി. പാക്കിസ്ഥാന്റെ മനുഷ്യത്വഹീന പ്രവൃത്തിക്ക് മറുപടി പറയാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിവില്ല. നേരത്തെ ഇന്ത്യന്‍ സൈനികരുടെ ശിരസറുത്ത സംഭവവും ഇതിന് ഉദാഹരണമാണ്. സരബ്ജിത്തിന്റെ മരണം ഏറെ ദുഃഖകരമാണെന്നും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് ദൈവം ശക്തി പകരുമെന്നും മോഡി പറഞ്ഞു.