പകരം മന്ത്രിസ്ഥാനം തന്നോട് ആലോചിക്കുമെന്നു പ്രതീക്ഷിക്കുന്നില്ല: പിള്ള

single-img
2 May 2013

pillaiമകന്‍ കെ.ബി ഗണേഷ്‌കുമാറിനു പകരം മറ്റൊരു മന്ത്രിയെ നിയോഗിക്കുമ്പോള്‍ യുഡിഎഫ് തന്നോടു കൂടിയാലോചിക്കുമെന്നു പ്രതീക്ഷയില്ലെന്നു കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. എന്നാല്‍ അഭിപ്രായം ചോദിച്ചാല്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ മൂല്യച്യുതിക്കു കാരണം മുന്നണിയെക്കാള്‍ വ്യക്തിക്കു പ്രാധാന്യം നല്കുന്നതാണ്. അതാണു ഗൗരിയമ്മയുടെയും രാഘവന്റെയും ഗണേഷിന്റെയും കാര്യത്തില്‍ സംഭവിച്ചതെന്നും പിള്ള പറഞ്ഞു.