പെട്രോളിനു 3.15 രൂപ കുറഞ്ഞു

single-img
2 May 2013

petrol-pumpപെട്രോള്‍ വില കമ്പനികള്‍ ലിറ്ററിനു മൂന്നു രൂപ കുറച്ചു. കേരളത്തില്‍ വില്പന നികുതിയടക്കം കുറവ് ലിറ്ററിന് 3.15 രൂപ. അഞ്ചുവര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ കുറവാണിത്. 2008 ഡിസംബറില്‍ ലിറ്ററിന് അഞ്ചുരൂപ കുറച്ചിരുന്നു. പുതിയവില അര്‍ധരാത്രി നിലവില്‍ വന്നു. അന്താരാഷ്ട്ര വില താണതും രൂപയുടെ വിനിമയ നിലവാരം കൂടിയതും ചേര്‍ന്നപ്പോഴാണ് ഈ കുറവ്. ക്രൂഡ് ഓയില്‍വില ബാരലിന് 116 ഡോളറില്‍നിന്ന് 107 ഡോളറിലേക്കു താണു. ഡോളര്‍വില 54.51 രൂപയില്‍നിന്ന് 54.26 രൂപയിലേക്കു താണു. മാര്‍ച്ച് 16ന് 2.40 രൂപ, ഏപ്രില്‍ ഒന്നിന് ഒരു രൂപ, ഏപ്രില്‍ 16ന് 1.20 രൂപ എന്ന തോതില്‍ ഈയിടെ വില കുറച്ചിരുന്നു. രണ്ടാഴ്ച കൂടുമ്പോള്‍ പെട്രോള്‍വില പുതുക്കിനിശ്ചയിക്കുന്നതാണ് ഇപ്പോഴത്തെ രീതി. രണ്ടുമാസം കൊണ്ടു ലിറ്ററിന് 7.60 രൂപ കമ്പനികള്‍ കുറച്ചു. മാസംതോറും ലിറ്ററിന് 50 പൈസ വീതം വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിരുന്ന ഡീസല്‍വില ഇപ്പോള്‍ കൂട്ടിയിട്ടില്ല. അന്താരാ ഷ്ട്ര വില കുറഞ്ഞ പശ്ചാത്തല ത്തിലാണിത്.