മന്ത്രിമാരുടെ വൈദ്യുതി ഉപയോഗം ഭീകരം; മാതൃകയായി പി.സി. ജോര്‍ജ്

single-img
2 May 2013

pc-georgeസംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധി അഭിമുഖീകരിച്ചുകൊണ്ടിരിക്കെയാണ് മന്ത്രിമാരുടെ വീടുകളിലെ വന്‍തോതിലുള്ള വൈദ്യുതി ഉപയോഗം വിവരാവകാശ നിയമപ്രകാരം പുറത്തുവന്നു. 30000 രൂപ വരെയാണ് ചില മന്ത്രിമാരുടെ വൈദ്യുത ബില്ല്. എന്നാല്‍ പി.സി ജോര്‍ജ് ഇക്കാര്യത്തില്‍ മാതൃകാപരമായ സമീപനമാണ് നടത്തിയിരിക്കുന്നത്. 2263 രൂപ മാത്രമാണ് അദ്ദേഹത്തിന്റെ വൈദ്യുത ബില്ല്.മന്ത്രിമാരുടെ അമിത വൈദ്യുതി ഉപയോഗം തടയാന്‍ ക്ലാസ് നടത്തണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു. സ്‌കൂള്‍തലം മുതല്‍ മന്ത്രിമാര്‍ വരെയുളളവരെ ഉള്‍പ്പെടുത്തി പ്രത്യേക കോഴ്‌സ് നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞ