വിദ്യാ ബാഗ്ചി അനാമികയാകുന്നു, നയന്‍സിലൂടെ

single-img
2 May 2013

Nayantharaനിരൂപകര്‍ക്കിടയിലും ബോക്‌സ് ഓഫീസിലും ഒരു പോലെ വിജയം കൊയ്ത ഹിന്ദി ചിത്രം കഹാനിയുടെ തമിഴ് രൂപമെത്തുന്നു. ഹിന്ദിയില്‍ വിദ്യാ ബാലന്‍ തന്റെ തികവാര്‍ന്ന അഭിനയത്തിലൂടെ അനശ്വരമാക്കിയ നായികാ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. കാണാതായ ഭര്‍ത്താവിനെ അന്വേഷിച്ച് അപരിചിതമായ നഗരത്തില്‍ എത്തിച്ചേരുന്ന ഗര്‍ഭിണിയായ യുവതിയുടെ വേഷം നയന്‍സിന്റെ കരിയറിനു തന്നെ മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.

പ്രഭുദേവയുമായുള്ള പ്രണയവും വിവാദങ്ങളും നയന്‍താരയുടെ കരിയറിനെ ഇടയ്ക്ക് ഉലച്ചിരുന്നു. എന്നാല്‍ ആ ബന്ധം തകര്‍ന്നതോടെ സിനിമാ ലോകത്ത് തിരിച്ചെത്തിയ നയന്‍സിനെക്കാത്ത് ഒരുപിടി മികച്ച ചിത്രങ്ങളാണ് എത്തിയത്. കഹാനിയുടെ തമിഴ് പതിപ്പിലൂടെ അഭിനയ സാധ്യതയേറിയ കഥാപാത്രങ്ങളുടെ ലോകത്തേയ്ക്കാകും നയന്‍താര കടക്കുന്നത്.
ഹിന്ദിയില്‍ വിദ്യാ ബാലന്‍ അവതരിപ്പിച്ച വിദ്യാ ബാഗ്ചി എന്ന കഥാപാത്രം തമിഴിയില്‍ എത്തുമ്പോള്‍ അനാമികയാണ്. കഥ നടക്കുന്നത് ഹൈദരാബാദിലും. ശേഖര്‍ കമലയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദില്‍ ആരംഭിച്ചു.