World

ബിയാട്രിസ് രാജ്ഞി സ്ഥാനത്യാഗം ചെയ്തു: പുത്രന്‍ വില്യം അലക്‌സാണ്ടര്‍ അധികാരമേറ്റു

Queenനെതര്‍ലന്‍ഡ്‌സിലെ ബിയാട്രിസ് രാജ്ഞി പുത്രനെ അധികാരത്തിലേറ്റാനായി സ്ഥാനത്യാഗം ചെയ്തു. പുത്രന്‍ വില്യം അലക്‌സാണ്ടര്‍ ഇന്നലെ അധികാരമേറ്റു. 123 വര്‍ഷത്തിനുള്ളില്‍ നെതര്‍ലന്‍ഡ്‌സില്‍ രാജാവാകുന്ന ആദ്യത്തെയാളാണ് അദ്ദേഹം. യൂറോപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ രാജാവും. ഡച്ച് കാബിനറ്റിന്റെ മുന്നില്‍ വച്ചാണ് സ്ഥാനത്യാഗ പത്രത്തില്‍ 75കാരിയായ ബിയാട്രിസ് രാജ്ഞി ഒപ്പുവച്ചത്.ആംസ്റ്റര്‍ഡാമിലെ കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട പുതിയ രാജാവിനെയും രാജ്ഞി മാക്‌സിമയെയും എതിരേല്‍ക്കാനായി കാല്‍ ലക്ഷത്തോളം പേര്‍ കൊട്ടാരത്തിനു പുറത്തു തടിച്ചുകൂടി.