April 2013 • Page 4 of 38 • ഇ വാർത്ത | evartha

കറാച്ചിയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചു മരണം

പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. 15 പേര്‍ക്കു പരിക്കേറ്റു. കറാച്ചിയിലെ മുത്താഹിദാ ഖ്വാമി മൂവ്‌മെന്റിന്റെ തെരഞ്ഞെടുപ്പ് ഓഫീസിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇതു …

ഹിസ്ബുള്ളയുടെ പൈലറ്റില്ലാ വിമാനം ഇസ്രയേല്‍ വെടിവച്ചിട്ടു

ലബനനിലെ ഹിസ്ബുള്ള ഇസ്രേലി മേഖലയില്‍ നിരീക്ഷണത്തിന് അയച്ച പൈലറ്റില്ലാ വിമാനം (ഡ്രോണ്‍) വീഴ്ത്തിയതായി ഇസ്രേലി ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഡാനി ഡാനന്‍ അറിയിച്ചു. വടക്കന്‍ ഇസ്രേലി നഗരമായ ഹൈഫായ്ക്കു …

ബംഗ്‌ളാ കെട്ടിടദുരന്തം: മരണം 250 ആയി

ബംഗ്‌ളാദേശ് തലസ്ഥാനമായ ധാക്കയുടെ പ്രാന്തത്തില്‍ ബുധനാഴ്ച എട്ടുനിലക്കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 250 ആയി ഉയര്‍ന്നു. പരിക്കേറ്റ ആയിരത്തോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബംഗ്‌ളാദേശില്‍ …

അതിര്‍ത്തി ലംഘനം: ഇന്ത്യയുടെ നിലപാട് തള്ളി വീണ്ടും ചൈന

ലഡാക്കില്‍ സൈന്യം അതിര്‍ത്തി ലംഘിച്ചെന്ന ഇന്ത്യയുടെ നിലപാട് ചൈന വീണ്ടും തള്ളി. ചൈനീസ് പ്രതിരോധ മന്ത്രാലയമാണു ഇക്കാര്യത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കിയത്. ലഡാക്കില്‍ നിയന്ത്രണരേഖ ലംഘിച്ച് ചൈനീസ് സൈന്യം …

റെയില്‍വേ റിസര്‍വേഷന്‍ ബുക്കിംഗ് കാലാവധി രണ്ടുമാസമാക്കി

ട്രെയിന്‍ റിസര്‍വേഷന്‍ ടിക്കറ്റ് മുന്‍കൂര്‍ ബുക്കിംഗിന്റെ കാലാവധി അടുത്തമാസം ഒന്നുമുതല്‍ രണ്ടു മാസമായി കുറച്ചു. ഇപ്പോള്‍ ഇതു നാലുമാസമാണ്. എന്നാല്‍ ഏപ്രില്‍ 30 വരെ ബുക്കു ചെയ്ത …

ചൈനീസ് കടന്നുകയറ്റം: എ.കെ. ആന്റണി കരസേനാ മേധാവിയുമായി ചര്‍ച്ച നടത്തി

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ലഡാക്കിലെ ദൗളത് ബെഗ് ഓള്‍ഡിയില്‍ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റത്തെക്കുറിച്ചു പ്രതിരോധമന്ത്രി എ.കെ. ആന്റണിയുമായി കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗ് ചര്‍ച്ച …

കടല്‍ക്കൊലക്കേസ്: എന്‍ഐഎ അന്വേഷണത്തിന് തടസമില്ലെന്ന് സുപ്രീം കോടതി

ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊലക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് തടസമില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ …

ആലുവയില്‍ ഒളിവില്‍ താമസിച്ചിരുന്ന 10 ശ്രീലങ്കക്കാര്‍ അറസ്റ്റില്‍

ആലുവയില്‍ ഒളിവില്‍ കഴിയുകയായിരുന്ന 10 ശ്രീലങ്കക്കാരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപത്തുള്ള ലോഡ്ജില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. സംഘത്തെ …

മണിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സര്‍ക്കാര്‍

അഞ്ചേരി ബേബി വധക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന കേസിലെ പ്രതി സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജാമ്യത്തിലിറങ്ങിയ …

വിഴിഞ്ഞം തുറമുഖ പദ്ധതി ലാന്‍ഡ്‌ലോഡ് മാതൃകയില്‍ പൂര്‍ത്തിയാക്കും:മുഖ്യമന്ത്രി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി സമയ ബന്ധിതമായി ലാന്‍ഡ് ലോഡ് മാതൃകയില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി. തുറമുഖ പദ്ധഥിയോടനുബന്ധിച്ച് സാമൂഹിക പ്രതിബദ്ധത പരിപാടികളുടെ ഭാഗമായി നാട്ടുകാര്‍ക്കായി നടപ്പാക്കുന്ന …