വൈദ്യുതി കൂടുതല്‍ പൊള്ളിക്കും

single-img
30 April 2013

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. ഇത് സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി അതോറിറ്റി പ്രഖ്യാപനം നടത്തി. മെയ് ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 40 യൂണിറ്റ് വരെ വിലവര്‍ദ്ധനവില്ല. 40 യൂണിറ്റ് വരെ യൂണിറ്റിന് 1.50 രൂപയാണ് ഈടാക്കുന്നത്. 41 യൂണിറ്റ് മുതല്‍ 80 യൂണിറ്റ് വരെ യൂണിറ്റിന് 2.20 രൂപ, 81 മുതല്‍ 120 യൂണിറ്റ് വരെ യൂണിറ്റിന് 3 രൂപ, 121 മുതല്‍ 150 യൂണിറ്റ് വരെ യൂണിറ്റിന് 3.80 രൂപ, 151 മുതല്‍ 200 യൂണിറ്റ് വരെ യൂണിറ്റിന് 5.30 രൂപ , 201 മുതല്‍ 300 യൂണിറ്റ് വരെ യൂണിറ്റിന് 6.50 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്.
301 യൂണിറ്റു മുതലുള്ള ഉപഭോഗത്തിന് ഇനി മുതല്‍ സ്ലാബ് നിരക്കിലായിരിക്കില്ല നിരക്ക് ഈടാക്കുന്നത്. മുഴുവന്‍ യൂണിറ്റിനും ഒരേ തുകയാണ് ഇനി മുതല്‍ അടക്കേണ്ടത്. 301 മുതല്‍ 350 വരെയുള്ള ഉപഭോഗത്തിന് യൂണിറ്റിന് 5 രൂപയാണ് പുതിയ നിരക്ക്. 351 മുതല്‍ 400 വരെ യൂണിറ്റിന് 6 രൂപ നല്‍കണം. വൈദ്യുതി ഉപഭോഗം 500 യൂണിറ്റിന് മുകളില്‍ പോകുന്നവര്‍ ഒരു യൂണിറ്റിന് 7 രൂപയാണ് നല്‍കേണ്ടത്. വ്യാവസായിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്കും കൂട്ടിയിട്ടുണ്ട്.