വീട്ടമ്മയുടെ അന്നനാളത്തില്‍ ജീവനുള്ള പഴുതാര

single-img
30 April 2013

ഒരാഴ്ച നീണ്ട തൊണ്ടവേദനയുടെ കാരണക്കാരനായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ജീവനുള്ള പഴുതാര. ഇടുക്കി സ്വദേശിയായ അന്‍പത്തഞ്ചുകാരി വീട്ടമ്മയുടെ അന്നനാളത്തില്‍ നിന്നാണ് ജീവനോടെ പഴുതാരയെ പുറത്തെടുത്തത്. ഒരാഴ്ച മുന്‍പാണ് വീട്ടമ്മയുടെ തൊണ്ടയില്‍ പഴുതാര കുടുങ്ങിയത്. കഠിനമായ തൊണ്ടവേദനയെത്തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. തൊണ്ടയില്‍ കോഴിയെല്ല് കുടുങ്ങിയെന്നാണ് ആദ്യം കരുതിയത്. കട്ടപ്പനയിലെ സ്വകാര്യ ആഴുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. എന്നാല്‍ വേദനയ്ക്ക് കുറവ് വരാതായതോടെ കൂത്താട്ടുകുളത്തെ ആഴുപത്രിയിലെത്തി. ഇവിടെ നടത്തിയ വിശദമായ പരിശോധനയില്‍ തൊണ്ടയോട് ചേര്‍ന്ന് അന്നനാളത്തില്‍ കുരുങ്ങിയ നിലയില്‍ ചലിക്കുന്ന വസ്തുവിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് അഞ്ച് സെന്റീമീറ്ററോളം നീളമുള്ള ജീവനുള്ള പഴുതാരയെ പുറത്തെടുത്തത്.