ജെപിസി റിപ്പോര്‍ട്ട് മാറ്റില്ല: പിസി ചാക്കോ

single-img
29 April 2013

images

പ്രതിപക്ഷം സമ്മര്‍ദം തുടരുന്നതിനിടെ ജെപിസി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മാറ്റില്ലെന്ന് വ്യക്തമാക്കി അധ്യക്ഷ പിസി ചാക്കോ രംഗത്ത്. സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിരഭിപ്രായമുള്ളവര്‍ക്ക് വിയോജനക്കുറിപ്പ് നല്‍കാം. അല്ലാതെ ഉള്ളടക്കം മാറ്റണമെന്ന് ശഠിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ കഴിഞ്ഞ ദിവസം മാറ്റിവച്ച ജെപിസി യോഗം എന്നു ചേരണമെന്ന് ഇന്നു തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.