സുകുമാരന്‍ നായരുടേത് തരംതാണ പ്രസ്താവന : മുസ്ലീം ലീഗ്

single-img
27 April 2013

കേരളത്തിലെ ന്യൂനപക്ഷങ്ങളെ കുറിച്ചും മന്ത്രിമാരെക്കുറിച്ചും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവന തരംതാണതാണെന്ന് മുസ്ലീം ലീഗ് പ്രതികരിച്ചു. സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദത്തിന് ഗുണകരമല്ലാത്ത രീതിയിലാണ് സുകുമാരന്‍ നായര്‍ സംസാരിച്ചതെന്ന് മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാവായ ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇത്തരം അഭിപ്രായ പ്രകടനങ്ങളില്‍ നിന്ന് എന്‍എസ്എസ് പിന്തിരിയണം.യുഡിഎഫിലെ നേതാക്കളെ സാമുദായിക അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് ശരിയായ നടപടിയല്ലെന്നും അദേഹം വ്യക്തമാക്കി.