പിണറായി വധശ്രമം : കെ.കെ.രമയുടെയും പിതാവിന്റെയും മൊഴിയെടുത്തു

single-img
27 April 2013

സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിനു സമീപത്തായി ആയുധങ്ങളുമായി ഒരാള്‍ പിടിയിലായ സംഭവത്തില്‍ കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുടെയും അവരുടെ പിതാവായ കെ.കെ.മാധവന്റെയും മൊഴിയെടുത്തു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ഒഞ്ചിയത്തെ വീട്ടിലെത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് മൊഴി എടുത്തത്. ആയുധങ്ങളുമായി പിടിയിലായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ അറിയില്ലെന്ന് ഇരുവരും മൊഴി നല്‍കി. ഈവകേസില്‍ നിരവധി ആര്‍എംപി പ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.