അശ്വിനി കുമാര്‍ രാജിവയ്ക്കില്ല : പ്രധാനമന്ത്രി

single-img
27 April 2013

കല്‍ക്കരിപാടം അഴിമതിക്കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കാണിക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ട കേന്ദ്ര നിയമന്ത്രി അശ്വിനി കുമാര്‍ രാജിവയ്ക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. അന്വേഷണ റിപ്പോര്‍ട്ട് അശ്വിനി കുമാറിനെ കാണിച്ചിരുന്നുവെന്ന് സിബിഐ ഡയറക്ടര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യമുയരുന്നതിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നിയമമന്ത്രി രാജ്യവയ്ക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. ഈ വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ സുഗമമായി നടത്താന്‍ അനുവദിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രതിപക്ഷത്തിന്റെ നടപടികള്‍ ലോകത്തിനു മുന്നില്‍ നമ്മളെ അപഹാസ്യരാക്കുകയാണെന്നും ലോകം നമ്മെ പരിഹസിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി.