വിഴിഞ്ഞം തുറമുഖ പദ്ധതി ലാന്‍ഡ്‌ലോഡ് മാതൃകയില്‍ പൂര്‍ത്തിയാക്കും:മുഖ്യമന്ത്രി

single-img
26 April 2013

OWC_vizhinjamവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി സമയ ബന്ധിതമായി ലാന്‍ഡ് ലോഡ് മാതൃകയില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി. തുറമുഖ പദ്ധഥിയോടനുബന്ധിച്ച് സാമൂഹിക പ്രതിബദ്ധത പരിപാടികളുടെ ഭാഗമായി നാട്ടുകാര്‍ക്കായി നടപ്പാക്കുന്ന ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കുടിവെള്ള പദ്ധതി റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കി തുപോലെ തുറമുഖ പദ്ധതിയും നടപ്പാക്കും. വിഴിഞ്ഞം പദ്ധതിയെകുറിച്ച് വികാരം കൊള്ളുന്നവര്‍ പ്രായോഗികമായി ഒന്നും ചെയ്തില്ലെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച മന്ത്രി കെ.ബാബു പറഞ്ഞു. പദ്ധതി അട്ടിമറിക്കാനല്ല മറിച്ച യാഥാര്‍ഥ്യമാക്കലാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി.എസ്. ശിവകുമാര്‍, കേന്ദ്രമന്ത്രി ഡോ.ശശിതരൂര്‍, ജമീല പ്രകാശം എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായര്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.