റെയില്‍വേ റിസര്‍വേഷന്‍ ബുക്കിംഗ് കാലാവധി രണ്ടുമാസമാക്കി

single-img
26 April 2013

trainട്രെയിന്‍ റിസര്‍വേഷന്‍ ടിക്കറ്റ് മുന്‍കൂര്‍ ബുക്കിംഗിന്റെ കാലാവധി അടുത്തമാസം ഒന്നുമുതല്‍ രണ്ടു മാസമായി കുറച്ചു. ഇപ്പോള്‍ ഇതു നാലുമാസമാണ്. എന്നാല്‍ ഏപ്രില്‍ 30 വരെ ബുക്കു ചെയ്ത ടിക്കറ്റുകള്‍ക്ക് ഇതു ബാധകമല്ല. കൂട്ട റിസര്‍വേഷന്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാലാവധി കുറച്ചത്. യഥാര്‍ഥ യാത്രക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നു റെയില്‍വേ അറിയിച്ചു.