ആലുവയില്‍ ഒളിവില്‍ താമസിച്ചിരുന്ന 10 ശ്രീലങ്കക്കാര്‍ അറസ്റ്റില്‍

single-img
26 April 2013

srilankaആലുവയില്‍ ഒളിവില്‍ കഴിയുകയായിരുന്ന 10 ശ്രീലങ്കക്കാരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപത്തുള്ള ലോഡ്ജില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. സംഘത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഓസ്‌ട്രേലിയയിലേക്ക് കടക്കാനാണ് സംഘം ആലുവയില്‍ തങ്ങിയിരുന്നതെന്നാണ് സൂചന. ഇവരില്‍ നിന്ന് 1,90000 രൂപയും അഞ്ചു മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ മധു, ഡിണ്ടിഗല്‍ തുടങ്ങിയ അഭയാര്‍ഥി ക്യാമ്പുകളില്‍ ഉണ്ടായിരുന്നവരാണെന്നാണ് സൂചന. ഇവരെ ഓസ്‌ട്രേലിയയിലേക്ക് കടത്താന്‍ ഏജന്റായി പ്രവര്‍ത്തിച്ചത് മലയാളിയാണെന്നും സൂചന ലഭിച്ചിട്ടുണ്ട്.