ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഗാലക്‌സി എസ് 4 എത്തി

single-img
26 April 2013

ലോക വിപണിയില്‍ അവതരിച്ചിട്ട് നാളു കുറച്ചായെങ്കിലും സാംസങിന്റെ ഗാലക്‌സി എസ് 4 ഇന്ത്യയിലെത്തുന്നത് ഇപ്പോഴാണ്. ഇന്ത്യയില്‍ എണ്ണിയാലോടുങ്ങാത്ത ആരാധകരുള്ള സാംസങിന്റെ സ്മാര്‍ട്ട് ഫോണുകളുടെ ശ്രേണിയിലേയ്ക്കാണ് ഗാലക്‌സി എസ്4 ന്റെ കടന്നു വരവ്. 16 ജിബി ഇന്റേണല്‍ മെമ്മറിയുള്ള എസ്4 മോഡലിനു 41,500 രൂപയാണ് ഇന്ത്യയില്‍ വില. എസ് 4 ന്റെ 32 ജിബി ,64 ജിബി മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകില്ല എന്ന സങ്കട വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്.
8 കോര്‍ പ്രോസസറാണ് ഗാലക്‌സി എസ് 4 ന്റെ ഏറ്റവും വലിയ പ്രത്യേകത. ആദ്യമായാണ് ഒരു സ്മാര്‍ട്ട്‌ഫോണില്‍ 8 കോര്‍ പ്രോസസര്‍ ഉപയോഗിക്കുന്നത്. മറ്റൊരു പ്രത്യേകത കണ്ണു കൊണ്ടും എസ്4 നെ നിയന്ത്രിക്കാന്‍ കഴിയും എന്നതാണ്. 2 ജിബി റാം, ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലി ബീന്‍ ഓപ്പറേറ്റിങ് സിസ്റ്റം എന്നിവ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എസ്4 ന് ഡിമാന്‍ഡ് കൂട്ടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 13 മെഗാ പിക്‌സല്‍ ക്യാമറയും 2 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറയും 5 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേയും ഗാലക്‌സി എസ്4 ന്റെ ആരാധകരെ കൂട്ടുന്നതിനു കാരണങ്ങളാണ്. വെറും 130 ഗ്രാം ആണ് ഈ ഫോണിന്റെ ഭാരം.