ഇന്ത്യന്‍ വിപണിയ്ക്കായി പെപ്‌സി ആറ്റം

single-img
26 April 2013

പ്രമുഖ സോഫ്റ്റ് ഡ്രിങ്ക്‌സ് ബ്രാന്‍ഡായ പെപ്‌സികോ പുതിയ കോള ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പെപ്‌സി ആറ്റം എന്നാണ് പുതിയ ഡ്രിങ്ക്‌സിനു പേരിട്ടിരിക്കുന്നത്. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് ആണ് ആറ്റത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. 250 മില്ലി ലിറ്റര്‍ കാനിന് 15 രൂപയും 500 മില്ലി ലിറ്റര്‍ ബോട്ടിലിനു 25 രൂപയുമാണ് വില. പത്തു രൂപയ്ക്ക് 200 മില്ലി ലിറ്റര്‍ ഗ്ലാസ്സ് ബോട്ടിലിലും പെപ്‌സി ആറ്റം ലഭിക്കും. അടുത്ത കാലത്ത് കമ്പനി പുറത്തിറക്കുന്ന ഏറ്റവും പ്രമുഖവും വലുതുമായ കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക് ആണ് പെപ്‌സി ആറ്റം.