കറാച്ചിയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചു മരണം

single-img
26 April 2013

pakistan-mapപാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. 15 പേര്‍ക്കു പരിക്കേറ്റു. കറാച്ചിയിലെ മുത്താഹിദാ ഖ്വാമി മൂവ്‌മെന്റിന്റെ തെരഞ്ഞെടുപ്പ് ഓഫീസിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇതു രണ്ടാം തവണയാണ് മുത്താഹിദാ ഓഫീസിനു സമീപം സ്‌ഫോടനമുണ്ടാകുന്നത്. രാവിലെ 9.30നു കറാച്ചിയിലെ ജനവാസ കേന്ദ്രമായ വടക്കന്‍ നസീമാബാദിലാണ് കാര്‍ബോംബ് സ്‌ഫോടനമുണ്ടായത്. മരിച്ച അഞ്ചു പേരും മുത്താഹിദ പ്രവര്‍ത്തകരാണ്. ഇവരില്‍ മൂന്നുപേര്‍ സഹോദരങ്ങളാണ്. പരിക്കേറ്റ 15 പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.