ഹിസ്ബുള്ളയുടെ പൈലറ്റില്ലാ വിമാനം ഇസ്രയേല്‍ വെടിവച്ചിട്ടു

single-img
26 April 2013

Hisbullലബനനിലെ ഹിസ്ബുള്ള ഇസ്രേലി മേഖലയില്‍ നിരീക്ഷണത്തിന് അയച്ച പൈലറ്റില്ലാ വിമാനം (ഡ്രോണ്‍) വീഴ്ത്തിയതായി ഇസ്രേലി ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഡാനി ഡാനന്‍ അറിയിച്ചു. വടക്കന്‍ ഇസ്രേലി നഗരമായ ഹൈഫായ്ക്കു മുകളിലൂടെ പറക്കുമ്പോഴാണ് ഡ്രോണ്‍ മിസൈല്‍ പ്രയോഗിച്ചു വീഴ്ത്തിയതെന്ന് അദ്ദേഹം സൈനിക റേഡിയോയോടു പറഞ്ഞു. ഇസ്രേലി ജനതയുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു പ്രതികരിച്ചു.