സ്വര്‍ണ വില കൂടി
26 April 2013
തുടര്‍ച്ചയായ മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു. പവന് 280 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 20880 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപ കൂടി 2610 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മൂന്നു ദിവസം 20600 രൂപയിലായിരുന്നു സ്വര്‍ണ വില. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.