കടല്‍ക്കൊലക്കേസ്: എന്‍ഐഎ അന്വേഷണത്തിന് തടസമില്ലെന്ന് സുപ്രീം കോടതി

single-img
26 April 2013

ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊലക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് തടസമില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ എടുത്ത നടപടികള്‍ കോടതി അംഗീകരിച്ചു. വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരണത്തിന് അംഗീകാരം നല്‍കി. വിചാരണക്കോടതി കടല്‍ക്കൊലപാതകക്കേസ് മാത്രം പരിഗണിക്കണം. വിചാരണ നടപടികള്‍ ദൈനംദിനം നടത്തണം. കേസ് സംബന്ധിച്ച തര്‍ക്കമുണ്‌ടെങ്കില്‍ ഇറ്റലിക്ക് കോടതിയില്‍ ഉന്നയിക്കാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.