അതിര്‍ത്തി ലംഘനം: ഇന്ത്യയുടെ നിലപാട് തള്ളി വീണ്ടും ചൈന

single-img
26 April 2013

mcmahon-line-in-aksai-chin-of-ladakhലഡാക്കില്‍ സൈന്യം അതിര്‍ത്തി ലംഘിച്ചെന്ന ഇന്ത്യയുടെ നിലപാട് ചൈന വീണ്ടും തള്ളി. ചൈനീസ് പ്രതിരോധ മന്ത്രാലയമാണു ഇക്കാര്യത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കിയത്. ലഡാക്കില്‍ നിയന്ത്രണരേഖ ലംഘിച്ച് ചൈനീസ് സൈന്യം ടെന്റുകള്‍ കെട്ടിയെന്നായിരുന്നു ഇന്ത്യയുടെ വാദം. ചൈനീസ് സൈനികര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല. വിഷയത്തില്‍ ഇന്ത്യയുമായി നിരന്തരം ആശയവിനിമയം നടത്തി വരുന്നതായി ചൈനീസ് പ്രതിരോധ വക്താവ് യാഗ് യുജിന്‍ അറിയിച്ചു. അതേസമയം ഇരുരാജ്യങ്ങളും തമ്മില്‍ ഇന്ന് വീണ്ടു ഫ്‌ളാഗ് മീറ്റ് നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിഷയത്തില്‍ കഴിഞ്ഞ രണ്ടു തവണ നടന്ന ഫ്‌ളാഗ് മീറ്റുകളും പരാജയപ്പെട്ടിരുന്നു.