ബംഗ്‌ളാ കെട്ടിടദുരന്തം: മരണം 250 ആയി

single-img
26 April 2013

Bangladeshബംഗ്‌ളാദേശ് തലസ്ഥാനമായ ധാക്കയുടെ പ്രാന്തത്തില്‍ ബുധനാഴ്ച എട്ടുനിലക്കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 250 ആയി ഉയര്‍ന്നു. പരിക്കേറ്റ ആയിരത്തോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബംഗ്‌ളാദേശില്‍ ഒരുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സൈനികരും അഗ്നിശമന സേനയും ശ്രമം തുടരുകയാണെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് മേജര്‍ ജനറല്‍ അബുള്‍ ഹസന്‍ സുര്‍വാഡി അറിയിച്ചു. 2013 പേരെ ഇതിനകം രക്ഷപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.