ചന്ദ്രഗ്രഹണം: തിരുപ്പതി ക്ഷേത്രത്തില്‍ 17 മണിക്കൂര്‍ ദര്‍ശനം മുടങ്ങും

single-img
25 April 2013

Tirupati_temple.sizedചന്ദ്രഗ്രഹണം പ്രമാണിച്ച് തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ 17 മണിക്കൂര്‍ ദര്‍ശനം മുടങ്ങും. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് അടയ്ക്കുന്ന ക്ഷേത്രം വെള്ളിയാഴ്ച രാവിലെ 10 ന് മാത്രമേ ദര്‍ശനത്തിനായി തുറക്കുകയുളളൂ. വ്യാഴാഴ്ച സൂര്യാസ്തമയത്തിന് ഒരു മണിക്കൂര്‍ മുന്‍പേ നട അടയ്ക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ ക്ഷേത്രം തുറന്ന് പുരോഹിതര്‍ ശുചീകരണ കര്‍മങ്ങള്‍ നടത്തും. പിന്നീട് പതിവു പൂജകളും നടക്കും. ഇതിനുശേഷമാകും ദര്‍ശനം അനുവദിക്കുക. വെള്ളിയാഴ്ച പുലര്‍ച്ചെ 1.22 നും 1.55 നും ഇടയിലാണ് ചന്ദ്രഗ്രഹണം നടക്കുക.