ബേനസീര്‍ വധം; മുഷറഫിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി

single-img
25 April 2013

Pervez-Musharraf_2ബേനസീര്‍ വധക്കേസില്‍ മുന്‍ പാക് സൈന്യാധിപന്‍ മുഷാറഫിന് അനുവദിച്ചിരുന്ന ഇടക്കാല ജാമ്യം ലാഹോര്‍ ഹൈക്കോടതിയുടെ റാവല്‍പ്പിണ്ടി ബ്രാഞ്ച് റദ്ദാക്കി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 60 ജഡ്ജിമാരെ വീട്ടുതടങ്കലിലാക്കിയ കേസില്‍ ഇസ്‌ലാമാബാദ് ഹൈക്കോടതി നേരത്തെ മുഷാറഫിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. രണ്ടാഴ്ചത്തേക്ക് ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡു ചെയ്ത മുഷാറഫിനെ അദ്ദേഹത്തിന്റെ ഫാംഹൗസ് സബ്ജയിലായി പ്രഖ്യാപിച്ച് അവിടെ തടവിലാക്കിയിരിക്കുകയാണ്.