മുംബൈക്കു ജയം

single-img
25 April 2013

M_Id_379629_IPLപിറന്നാള്‍ ദിനത്തില്‍ സച്ചിന്റെ മുബൈക്ക് കൊല്‍ക്കത്തയ്‌ക്കെതിരെ അഞ്ചുവിക്കറ്റ് വിജയം. ടോസ് നേടിയ നൈറ്റ്‌റൈഡേഴ്‌സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. യൂസഫ് പഠാനും ഗംഭീറും ആദ്യ ഓവറില്‍ 20 റണ്‍സ് നേടിയതൊഴിച്ചാല്‍ കോല്‍ക്കത്തയുടെ ഇന്നിംഗ്‌സ് ശാന്തമായിരുന്നു. 37 റണ്‍സെടുത്ത കാലിസാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. 160 റണ്‍സ് വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഓപ്പണര്‍ ഡ്വെയ്ന്‍ സ്മിത്ത് 45 പന്തില്‍ 60 റണ്‍സെടുത്തു. ജന്മദിനത്തില്‍ ക്രീസിലെത്തിയ സച്ചിന് രണ്ടു റണ്‍സ് നേടാന്‍ മാത്രമേ സാധിച്ചുള്ളൂ.