എന്റിക്കോ ലെറ്റാ ഇറ്റാലിയന്‍ പ്രധാനമന്ത്രി

single-img
25 April 2013

enrico-lettaഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് എന്റികോ ലെറ്റയെ സര്‍ക്കാരുണ്ടാക്കാന്‍ ഇറ്റാലിയന്‍ പ്രസിഡന്റ് ജിയോര്‍ജിയോ നാപ്പൊളിത്താനോ ചുമതലപ്പെടുത്തി. ഏതാനും ദിവസത്തിനുള്ളില്‍ അദ്ദേഹം പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നു കരുതപ്പെടുന്നു. ഇതോടെ രണ്ടുമാസം ദീര്‍ഘിച്ച രാഷ്ട്രീയ അനിശ്ചിതത്വത്തിന് അറുതിവരും. അഞ്ചുവട്ടം വോട്ടെടുപ്പു നടത്തിയിട്ടും ആരും ജയിക്കാതിരുന്നതിനെത്തുടര്‍ന്ന് ആറാംവട്ട വോട്ടെടുപ്പിലാണ് 87കാരനായ നാപ്പൊളിത്താനോയെ രണ്ടാം വട്ടവും ഇറ്റാലിയന്‍ പ്രസിഡന്റായി കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തത്.