സിറിയ വിഷവാതകം പ്രയോഗിച്ചെന്ന് ഇസ്രയേല്‍

single-img
24 April 2013

syriaവിമതര്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ സിറിയന്‍ സൈന്യം വിഷവാതകം പ്രയോഗിച്ചെന്ന് ഇസ്രേലി ഇന്റലിജന്‍സ് വിഭാഗത്തിലെ ബ്രിഗേഡിയര്‍ ജനറല്‍ ഇതായി ബ്രൗണ്‍ കുറ്റപ്പെടുത്തി. സരിന്‍ എന്ന വിഷവാതകം പ്രയോഗിച്ചെന്നാണു സൂചനയെന്ന് അദ്ദേഹം ടെല്‍ അവീവില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സമ്മേളനത്തില്‍ പറഞ്ഞു. ആലപ്പോയില്‍ വിമതര്‍ രാസായുധം ഉപയോഗിച്ചെന്ന് സിറിയ നേരത്തേ ആരോപിച്ചിരുന്നു. രാസായുധം ഉപയോഗിച്ചെന്നു തെളിഞ്ഞാല്‍ യുദ്ധത്തിന്റെ ഗതി മാറുമെന്നും യുഎസിന്റെ ഭാഗത്തുനിന്നു ശക്തമായ പ്രതികരണം ഉണ്ടാവുമെന്നും പ്രസിഡന്റ് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്.