ആയുധപരിശീലന കേന്ദ്രം; റെയിഡ് വ്യാപകമാക്കി, പ്രതികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം

single-img
24 April 2013

Popular Friendകണ്ണൂര്‍ കണെ്ടത്തിയ പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലന കേന്ദ്രത്തിനും ഇവിടെനിന്നു പിടിയിലായ 21 യുവാക്കള്‍ക്കും തീവ്രവാദബന്ധമുണെ്ടന്ന സൂചനയുടെ അടിസ്ഥാനത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി വളപട്ടണം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിച്ചതിന് അണ്‍ലോഫുള്‍ ആക്ടിവിറ്റി ഫോര്‍ പ്രിവന്‍ഷന്‍ ആക്ട് പ്രകാരവും ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ കൈവശം വച്ചതിനുമാണു കേസ്.

പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ 21 പേര്‍ക്കു പുറമേ വേറെയും പ്രതികളുണെ്ടന്നു പോലീസ് പറഞ്ഞു. ചൊവ്വാഴ്ച റെയ്ഡ് ചെയ്യുന്നതിനിടെ അഞ്ചുപേര്‍ രക്ഷപ്പെട്ടിരുന്നു. ഇവരെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ട്. ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട്. എസ്ഡിപിഐ ഓഫീസുകളിലും മറ്റും ഇന്നലെ രാത്രി പോലീസ് വ്യാപക റെയ്ഡ് നടത്തി. അതേസമയം, കേസ് സംബ ന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ജില്ലാ പോലീസ് സംസ്ഥാന സര്‍ക്കാരിനും ഡിജിപിക്കും കൈമാറി. തീവ്രവാദക്കേസുകള്‍ അന്വേഷിക്കുന്ന നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്കു (എന്‍ഐഎ) തുടരന്വേഷണം കൈമാറണോ എന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ തീരുമാനി ക്കും. നാറാത്ത് ആയുധപരിശീലന കേന്ദ്രം കണെ്ടത്തിയ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഡി ഇന്നലെ സ്ഥലം സന്ദര്‍ശിച്ചശേഷം വ്യക്തമാക്കി. പ്രതികളെ എഡിജിപി ചോദ്യംചെയ്തു. ഐജി ജോസ് ജോര്‍ജ്, എസ്പി രാഹുല്‍ ആര്‍. നായര്‍ എന്നിവരും എഡിജിപിക്കൊപ്പമുണ്ടായിരുന്നു.