ശിവഗിരിയെ കാവിവത്കരിക്കുന്നുവെന്ന് പിണറായി

single-img
24 April 2013

Pinarayi vijayan-5നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം ശിവഗിരിയെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മോഡിയുടെ സന്ദര്‍ശനത്തിനെതിരേ സിപിഎം സെക്രട്ടേറിയറ്റിനു മുന്‍പില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുചിന്തയെ ചവിട്ടി പുറത്താക്കാന്‍ സന്യാസിമാരില്‍ ചിലര്‍ ശ്രമിക്കുന്നു. മോഡിയുടെ സന്ദര്‍ശനദിനം കേരളത്തിന്റെ കരിദിനമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.